ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കി; ജപ്പാന് വിജയം, ഇന്ത്യയ്ക്ക് വെള്ളി മെഡല്‍

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ സ്വര്‍ണ്ണ മോഹം പൊലിഞ്ഞു. ഫൈനലില്‍ ജപ്പാനോട് 1-2 എന്ന സ്‌കോറിനു പരാജയപ്പെട്ട് ഇന്ത്യ വെള്ളി മെഡല്‍ നേട്ടത്തിലൊതുങ്ങി.

ആദ്യ പകുതിയില്‍ ഇരു ടീമുകളും 1-1 എന്ന സ്‌കോറില്‍ സമനിലയില്‍ പിരിയുകയായിരുന്നു.

11-ാം മിനുട്ടില്‍ ഷിംസുവിന്റെ ഗോളില്‍ ജപ്പാനാണ് മുന്നിലെത്തിയതെങ്കിലും നേഹ ഇന്ത്യയ്ക്ക് സമനില നേടിക്കൊടുത്തു. 25-ാം മിനുട്ടിലാണ് നേഹയുടെ സമനില ഗോള്‍.

ആദ്യമായി വനിതാ ഹോക്കി ഉള്‍പ്പെടുത്തിയ 1982 ഗെയിംസിലാണ് ഇന്ത്യ നേരത്തെ സ്വര്‍ണം നേടിയത്. 1998ല്‍ വെള്ളിയും 2006ലും 2014ലും വെങ്കലവും സ്വന്തമാക്കിയിരുന്നു.

Top