ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കി; ദക്ഷിണ കൊറിയയെ വീഴ്ത്തി ഇന്ത്യ (4-1)

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ദക്ഷിണ കൊറിയയെ വീഴ്ത്തി ഇന്ത്യ. 4-1 എന്ന സ്‌കോറിനാണ് ദക്ഷിണ കൊറിയയെ ഇന്ത്യ പരാജയപ്പെടുത്തിയത്.

ഇന്ത്യയ്ക്ക് വേണ്ടി നവനീത് 16-ാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി. എന്നാല്‍ 20-ാം മിനുട്ടില്‍ തന്നെ കൊറിയയുടെ ലീ യൂറിമ് മറുപടി ഗോള്‍ നല്‍കി.

ആദ്യ പകുതി 1-1 എന്ന സ്‌കോറില്‍ സമനിലയില്‍ അവസാനിച്ചു.

രണ്ടാം പകുതിയില്‍ ഗുര്‍ജിത്തിന്റെ അടുപ്പിച്ചുള്ള രണ്ടു ഗോളുകള്‍ (53, 54) ഇന്ത്യക്കു വീണ്ടും ലീഡ് നല്‍കി.

ഉടന്‍ തന്നെ വന്ദനയുടെ സൂപ്പര്‍ ഗോളോട് (55) കൂടി ഇന്ത്യ വിജയം സ്വന്തമാക്കി. ഇന്ത്യയുടെ മൂന്നാം ജയമാണിത്.

Top