ഏഷ്യന്‍ ഗെയിംസ്; മെഡല്‍ ഉറപ്പിച്ച് സൈന നെഹ്‌വാള്‍ സെമിയില്‍

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ സെമിയില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍. ഇന്ത്യക്ക് മെഡലുറപ്പിക്കാറായത് സൈന നെഹ്‌വാളിന്റെ സെമിഫൈനല്‍ പ്രവേശനത്തോടെയാണ്.

സൈന ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത് തായ്‌ലന്‍ഡിന്റെ ലോക നാലാം നമ്പര്‍ താരം റാച്ചനോക്ക് ഇന്തനോണിനെയാണ്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. സ്‌കോര്‍ 2118, 2116. ചൈനീസ് തായ്‌പെയിയുടെ തായ് സൂയിങ്ങാണ് സെമിയില്‍ സൈനയുടെ എതിരാളി.

Top