ഏഷ്യന്‍ ഗെയിംസ്: പി.വി. സിന്ധു ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍

pv-sindhu

ജക്കാര്‍ത്ത : ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍. മറ്റൊരു ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ നേരത്തെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു.

ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌കയെ തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍ നില 2112, 2115. ഇന്തോനേഷ്യയുടെ തന്നെ ഫിട്രിയാനിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 216, 2114.

അതേ സമയം ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഢി കൂട്ടുകെട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ അടിയറവ് വെച്ചു. ചൈനയുടെ ലോക മൂന്നാം നമ്പര്‍ ജോഡിയോട് 1121, 2224 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെട്ടത്.

Top