ഏഷ്യന്‍ ഗെയിംസ് മാറ്റിവെച്ചു; പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല

ബെയിജിംങ്: ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് മാറ്റിവെച്ചു. സെപ്തംബർ 10 മുതൽ 25 വരെ ചൈനയിൽ നടക്കാനിരുന്ന മത്സരമാണ് മാറ്റിവച്ചത്. ചൈനയിലെ കോവിഡ് വ്യാപനത്തെ തുടർന്നാണ് തീരുമാനമെന്നാണ് സൂചന. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

ചൈനയിലെ ഹാങ്ഷുവിൽ ഗെയിംസിനുള്ള ഒരുക്കങ്ങളും വേദികളുമെല്ലാം പൂർത്തിയായിരുന്നു. അടുത്ത വർഷത്തേക്കാകും ഗെയിംസ് നടത്തുകയെന്ന് അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്.

Top