ഏഷ്യന്‍ ഗെയിംസ് ; പുരുഷ സ്‌ക്വാഷ് ടീമിനത്തില്‍ ഇന്ത്യക്ക് വെങ്കലം

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസ് പുരുഷ സ്‌ക്വാഷ് ടീമിനത്തില്‍ ഇന്ത്യക്ക് വെങ്കലം. സെമി ഫൈനലില്‍ ഹോങ്കോങിനോട് തോറ്റാണ് ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്കിയത്. അതേസമയം, വനിതകളുടെ സ്‌ക്വാഷില്‍ മലേഷ്യയെ അട്ടിമറിച്ച് ദീപിക പള്ളിക്കല്‍ – ജോഷ്‌ന ചിന്നപ്പ സഖ്യം ഫൈനലില്‍ പ്രവേശിച്ചു. ഒന്നാം നമ്പര്‍ താരത്തെ തോല്‍പ്പിച്ചാണ് ദീപിക ജോഷ്‌ന ഫൈനലില്‍ എത്തിയത്.

സ്വര്‍ണം ലക്ഷ്യമിട്ട് ഇന്ത്യന്‍ വനിതാ ഹോക്കി താരങ്ങളും ഇന്ന് ഇറങ്ങുന്നുണ്ട്. ജപ്പാന്‍ ആണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ആദ്യമായി വനിതാ ഹോക്കി ഉള്‍പ്പെടുത്തിയ 1982 ഗെയിംസിലാണ് ഇന്ത്യ നേരത്തെ സ്വര്‍ണം നേടിയത്. 1998ല്‍ വെള്ളിയും 2006ലും 2014ലും വെങ്കലവും സ്വന്തമാക്കി.

ഇന്ത്യന്‍ സമയം വൈകീട്ട് 6:30നു ആണ് ഫൈനല്‍. കരുത്തരായ ചൈനയെ എതിരില്ലാത്ത ഒരു ഗോളിനു വീഴ്ത്തിയാണ് ഇന്ത്യന്‍ വനിതകളുടെ ഫൈനല്‍ പ്രവേശം. ഗുര്‍ജിത്താണ് ഗോള്‍ നേടിയത്.

Top