ഏഷ്യന്‍ ഗെയിംസ് ; സൈക്ലിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്‌

ജക്കാര്‍ത്ത : ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് മാമാങ്കത്തില്‍ സൈക്ലിങ് വിഭാഗത്തില്‍ ഇന്ത്യക്ക് തിരിച്ചടി. വനിതകളുടെ സ്പ്രിന്റ്‌റ് വിഭാഗത്തില്‍ നിന്നും ഡെബോറ ഹാരോള്‍ഡും അലീന രാജിയും പുറത്തായി. പ്രീ ക്വാര്‍ട്ടറില്‍ ഹോങ് കോങ്ങ് സൈക്ലിസ്റ്റ് ജെസീക്ക ലീ ഹോയ് യാണിനോട് പരാജയപ്പെട്ടാണ് ഡെബോറ ഹാരോള്‍ഡ് പുറത്തായത്. ലീയോട് പരാജയപ്പെട്ടാണ് അലീന രാജി പുറത്തായത്.

അത്‌ലറ്റിക്‌സില്‍ സ്വര്‍ണ പ്രതീക്ഷകളുമായി മലയാളി താരങ്ങളായ പി യു ചിത്രയും ജിന്‍സണ്‍ ജോണ്‍സനും ഇന്നിറങ്ങും. 1500 മീറ്ററിലാണ് ഇരുവരും മത്സരിക്കുന്നത്. വൈകിട്ട് 5.40നാണ് ചിത്രയുടെ ഫൈനല്‍. 800 മീറ്ററില്‍ വെള്ളി നേടിയ ജിന്‍സണ്‍ സ്വര്‍ണത്തിനു വേണ്ടിയാവും ഇന്നിറങ്ങുക. 800 മീറ്ററില്‍ സ്വര്‍ണം നേടിയ മന്‍ജിതും ഇന്ന് മത്സരത്തിനിറങ്ങുന്നുണ്ട്.

ഹോക്കിയിലും ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ശ്രീജേഷ് നയിക്കുന്ന ഹോക്കി ടീം ഇന്ന് മലേഷ്യയെ ആണ് നേരിടുന്നത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ഏക സ്വര്‍ണം നേടിയ സീമ പൂനിയ ഡിസ്‌കസ് ത്രോയില്‍ മത്സരിക്കുന്നുണ്ട്. 4ഃ400 മീറ്റര്‍ റിലേയില്‍ പുരുഷ വനിത ടീമുകള്‍ക്ക് ബഹറിന്‍ കടുത്ത വെല്ലുവിളിയുയര്‍ത്താനാണ് സാധ്യത.

Top