ഏഷ്യന്‍ ഗെയിംസ് ; അത്‌ലറ്റിക്‌സില്‍ സ്വര്‍ണ പ്രതീക്ഷകളുമായി ചിത്രയും ജിന്‍സണും ഇന്നിറങ്ങും

ജക്കാര്‍ത്ത : അത്‌ലറ്റിക്‌സില്‍ സ്വര്‍ണ പ്രതീക്ഷകളുമായി മലയാളി താരങ്ങളായ പി യു ചിത്രയും ജിന്‍സണ്‍ ജോണ്‍സനും ഇന്നിറങ്ങും. 1500 മീറ്ററിലാണ് ഇരുവരും മത്സരിക്കുന്നത്. വൈകിട്ട് 5.40നാണ് ചിത്രയുടെ ഫൈനല്‍. 800 മീറ്ററില്‍ വെള്ളി നേടിയ ജിന്‍സണ്‍ സ്വര്‍ണത്തിനു വേണ്ടിയാവും ഇന്നിറങ്ങുക. 800 മീറ്ററില്‍ സ്വര്‍ണം നേടിയ മന്‍ജിതും ഇന്ന് മത്സരത്തിനിറങ്ങുന്നുണ്ട്.

ഹോക്കിയിലും ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ശ്രീജേഷ് നയിക്കുന്ന ഹോക്കി ടീം ഇന്ന് മലേഷ്യയെ ആണ് നേരിടുന്നത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ഏക സ്വര്‍ണം നേടിയ സീമ പൂനിയ ഡിസ്‌കസ് ത്രോയില്‍ മത്സരിക്കുന്നുണ്ട്. 4ഃ400 മീറ്റര്‍ റിലേയില്‍ പുരുഷ വനിത ടീമുകള്‍ക്ക് ബഹറിന്‍ കടുത്ത വെല്ലുവിളിയുയര്‍ത്താനാണ് സാധ്യത.

Top