800 മീറ്ററിലെ വെള്ളി മെഡല്‍ കേരളത്തിന് സമര്‍പ്പിക്കുന്നതായി അത്ലറ്റ് ജിന്‍സണ്‍ ജോണ്‍സണ്‍

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് നേടിയ 800 മീറ്ററിലെ വെള്ളി മെഡല്‍ കേരളത്തിന് സമര്‍പ്പിക്കുന്നതായി മലയാളി അത്ലറ്റ് ജിന്‍സണ്‍ ജോണ്‍സണ്‍.

പ്രളയത്തില്‍ സങ്കടപ്പെട്ടിരിക്കുന്ന കേരളത്തെ സഹായിച്ച എല്ലാവര്‍ക്കും ഈ മെഡല്‍ സമര്‍പ്പിക്കുന്നു. മറ്റൊരു സംസ്ഥാനത്തും ഇത്രത്തോളം ഒത്തൊരുമ നാം കണ്ടിട്ടുണ്ടാവില്ലന്നും ജിന്‍സണ്‍ പറഞ്ഞു.

ആദ്യ രണ്ട് സ്ഥാനങ്ങള്‍ ഇന്ത്യ നേടിയതില്‍ അതിയായ സന്തോഷമുണ്ട്, ജക്കാര്‍ത്തയില്‍ മികച്ച സമയം കുറിക്കാനായെന്നും മന്‍ജിത് മികച്ച നിലയില്‍ ഓടിയെന്നും ജിന്‍സണ്‍ അറിയിച്ചു.

അവസാന നിമിഷം മുന്നിലെത്തിയ ഇന്ത്യന്‍ താരം മന്‍ജിത് സിംഗിനാണ് 800 മീറ്ററില്‍ സ്വര്‍ണം. മന്‍ജിത് 1:46:15 സെക്കന്റില്‍ ഓടിയെത്തിയപ്പോള്‍ 1:46:35 ആയിരുന്നു ജീന്‍സണിന്റെ സമയം. 1982ന് ശേഷം ആദ്യമായാണ് പുരുഷ 800 മീറ്ററില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. നാളെ വൈകിട്ട് 1500 മീറ്ററില്‍ ജിന്‍സണ് ഹീറ്റ്‌സുണ്ട്.

Top