ഏഷ്യന്‍ ഗെയിംസ്; തജീന്ദര്‍പാല്‍ സിങിലൂടെ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ തിളക്കം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ തിളക്കം. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിങാണ് സ്വര്‍ണം നേടിയത്.

20.75 മീറ്ററോടെ ഗെയിംസ് റെക്കാഡോടെയാണ് തജീന്ദര്‍പാല്‍ സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഏഴായി.

നേരത്തെ വനിതകളുടെ സ്‌ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കലിന് അടക്കം മൂന്ന് വെങ്കല മെഡലുകള്‍ ലഭിച്ചിരുന്നു.

മലേഷ്യയുടെ നിക്കോള്‍ ആന്‍ ഡേവിഡിനോട് 0-3ന് പരാജയപ്പെട്ടതോടെയാണ് ദീപികയുടെ മെഡല്‍ നേട്ടം വെങ്കലത്തില്‍ ഒതുങ്ങിയത്.

Top