അവാര്‍ഡ് തിളക്കത്തില്‍ സോളങ്കി; ഏഷ്യന്‍ ഡിസ്‌കവറി ഓഫ് ദ് ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി

വാര്‍ഡിന്റെ തിളക്കത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബോക്‌സര്‍ ഗൗരവ് സോളങ്കി. ഏഷ്യന്‍ ബോക്‌സിംഗ് കോണ്‍ഫെഡറേഷന്‍ നല്‍കുന്ന ‘ഏഷ്യന്‍ ഡിസ്‌കവറി ഓഫ് ദ് ഇയര്‍ 2018’ പുരസ്‌കാരമാണ് ഗൗരവ് സോളങ്കി സ്വന്തമാക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയായിരുന്നു ഫെഡറേഷന്‍ ജേതാക്കളെ നിര്‍ണയിച്ചത്.

കഴിഞ്ഞ വര്‍ഷം നടന്ന ബോക്‌സിംഗ് ലോകകപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഗൗരവ് സോളങ്കി സ്വര്‍ണം നേടിയിരുന്നു. ഇന്ത്യയുടെ ബോക്‌സിംഗ് ഇതിഹാസം മേരി കോമിന് മികച്ച ഏഷ്യന്‍ വനിതാ ബോക്‌സര്‍ക്കുള്ള അവാര്‍ഡ് ചെറിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് നഷ്ടമായത്.

Top