PR Sreejesh Asian Champions trophy

ബംഗളൂരു: മലേഷ്യയില്‍ ഒക്ടോബര്‍ 20ന് തുടങ്ങുന്ന ഏഷ്യന്‍സ് ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

18 അംഗ ടീമിനെ നയിക്കുന്നത് മലയാളി താരം പി.ആര്‍ ശ്രീജേഷ് ആണ്. മന്‍പ്രീത് സിംഗ് ആണ് വൈസ് ക്യാപ്റ്റന്‍.

ഒരു ടീമിനെയും നിസാരമായിട്ടല്ല കാണുന്നത്, കൊറിയ, പാകിസ്ഥാന്‍ ടീമുകള്‍ അപ്രതീക്ഷിത നീക്കങ്ങള്‍ക്ക് കഴിവുള്ളവരാണെന്നും ക്യാപ്റ്റന്‍ ശ്രീജേഷ് പറഞ്ഞു.

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ നിലവിലെ ജേതാക്കള്‍ പാകിസ്ഥാനാണ്. ഇന്ത്യ, മലേഷ്യ, കൊറിയ, ജപ്പാന്‍, ചൈന രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഇന്ത്യയാണ് ഇപ്പോള്‍ ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ടീം.

Top