ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റ് മാറ്റിവെച്ചു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം മൂലം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റ് മാറ്റിവെച്ചു. പുരുഷ-വനിതാ മത്സരങ്ങള്‍ മാറ്റി വെക്കുന്ന കാര്യം ഏഷ്യന്‍ ഹോക്കി ഫെഡറേഷൻ തന്നെയാണ് അറിയിച്ചത്. പുരുഷ ടീമുകളുടെ മത്സരം മാര്‍ച്ച് 11 മുതല്‍ 19 വരെ ബംഗ്ലാദേശിലെ ധാക്കയിലും വനിതാ ടീമുകളുടെ മത്സരം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 6 വരെ ദക്ഷിണ കൊറിയയിലും വെച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് മൂലം മത്സരം ഈ വര്‍ഷം അവസാനത്തേക്ക് മാറ്റിവെച്ചു. കോവിഡ് ഇല്ലായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം അവസാനം നടക്കേണ്ട ടൂര്‍ണമെന്റായിരുന്നു ഇത്.

2011 മുതൽ ആരംഭിച്ച ഏഷ്യന്‍ ഹോക്കി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇതുവരെ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ സീസണില്‍ ഇന്ത്യ കിരീടം നേടിയിരുന്നു. പിന്നീട് 2016-ലും 2018-ലും ഇന്ത്യ തന്നെയാണ് കിരീടം ചൂടിയത്. നിലവിലെ ചാമ്പ്യന്മാരും ഇന്ത്യ തന്നെയാണ്.

Top