An India vs Pakistan tie is not just about hockey, it’s so much more

ക്വാലാലംപൂര്‍: ഇന്ത്യക്കെതിരെയുളള ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി മത്സരത്തിനിറങ്ങുമ്പോള്‍ വികാരങ്ങള്‍ നിയന്ത്രിക്കണമെന്ന് പാക് താരങ്ങളോട് ഹോക്കി ഫെഡറേഷന്‍.

ഇരു രാജ്യങ്ങള്‍ തമ്മില്‍ നിലവിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന മത്സരത്തില്‍ വിവാദ പ്രസ്താവനകള്‍ ഒഴിവാക്കാനും മത്സരം ഫലത്തിലേക്ക് ലക്ഷ്യം വെക്കാനും താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പാകിസ്താന്‍ ഹോക്കി ഫെഡറേഷന്‍ ഉന്നത വക്താവ് അറിയിച്ചു.

ഇതിനിടെ ഇന്ത്യന്‍ ഹോക്കി ബോര്‍ഡുമായി സംഘര്‍ഷത്തിനില്ലെന്ന് പാകിസ്താന്‍ ഹോക്കി ഫെഡറേഷന്‍ അറിയിച്ചു.

Top