ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി; ജപ്പാനെ തകര്‍ത്ത് ഇന്ത്യ

മസ്‌കറ്റ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ജപ്പാനെതിരെ ഇന്ത്യയ്ക്ക് മിന്നുന്ന വിജയം. ഞായറാഴ്ച നടന്ന മത്സരത്തില്‍ 9-0 എന്ന നിലയിലായിരുന്നു ഇന്ത്യ ജപ്പാനെ തോല്‍പ്പിച്ചത്. ഇന്ത്യയ്ക്കുവേണ്ടി ലളിത് ഉപാധ്യായ, ഹര്‍മന്‍പ്രീത് സിങ്, മന്‍ദീപ് സിങ് എന്നിവര്‍ ഇരട്ടഗോളുകള്‍ നേടി.

ഏഷ്യന്‍ ഗെയിംസ് പൂള്‍ മത്സരത്തില്‍ ജപ്പാനെ ഇന്ത്യ 8-0 എന്ന മാര്‍ജിനില്‍ തോല്‍പ്പിച്ചിരുന്നു. ചൊവ്വാഴ്ച മലേഷ്യയുമായാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ അടുത്ത മത്സരം.

Top