ഏഷ്യന്‍ ബോക്‌സിങ്ങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമിത് പങ്കലിന് സ്വര്‍ണം

ഷ്യന്‍ ബോക്‌സിങ്ങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമിത് പങ്കലിന് സ്വര്‍ണം. പുരുഷന്‍മാരുടെ 52 കിലോ വിഭാഗത്തില്‍ ദക്ഷിണ കൊറിയയുടെ കിം ഇന്‍ക്യുവിനെ തോല്‍പ്പിച്ച് 5-0 നായിരുന്നു പങ്കലിന്റെ ജയം. 49 കിലോ വിഭാഗത്തില്‍ ദീപക് സിങ് വെള്ളി നേടി. ഫൈനലില്‍ ഉസ്‌ബെക്കിസ്ഥാന്റെ മിര്‍സാ മെദോവിനോട് തോറ്റു.

ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പൂജ റാണിയും ഇന്ന് സ്വര്‍ണ മെഡല്‍ നേടിയിരുന്നു. നിലവിലെ ലോക ചാമ്പ്യന്‍ കൂടിയായ ചൈനയുടെ വാംഗ് ലിനയെ പരാജയപ്പെടുത്തിയാണ് 81 കിലോ വിഭാഗത്തില്‍ പൂജ സ്വര്‍ണ മെഡല്‍ നേടിയത്.

അതേ സമയം ഇന്ത്യയുടെ സിമ്രന്‍ജിത്ത് കൗര്‍ 64 കിലോ വിഭാഗത്തില്‍ ലോക ചാമ്പ്യനായ ഡൗ ഡാനിനോട് പൊരുതി തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ചൈനയുടെ ഡൗവിനോട് സിമ്രന്‍ജിത്ത് ഫൈനലിലാണ് പരാജയമേറ്റു വാങ്ങിയത്.

Top