ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ; ഇന്ത്യന്‍ താരം മേരി കോം ഫൈനലില്‍

ഹോചിമിന്‍ സിറ്റി: ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ അഭിമാന താരം മേരി കോം.

ജപ്പാന്റെ ടബാസ കൊമുറയെ (5-0) പരാജയപ്പെടുത്തിയാണ് അഞ്ചു തവണ ലോക ചാമ്പ്യനായ മേരികോം ഫൈനലിലെത്തിയത്.

ആറാം തവണയാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം മത്സരിക്കുന്നത്.

താരത്തിന്റെ അഞ്ചാം ഫൈനലാണിത്. ഫൈനലില്‍ വിജയിച്ചാല്‍ 48 കിലോഗ്രാം വിഭാഗത്തില്‍ മേരികോമിന്റെ ആദ്യ ഏഷ്യന്‍ സ്വര്‍ണമെഡൽ നേട്ടമാകും.

ജപ്പാന്‍ താരത്തിനെതിരെ ശക്തമായ പ്രതിരോധമാണ് മേരി കോം തീർത്തത് . അഞ്ചു വര്‍ഷത്തിന് ശേഷമാണ് മേരികോം 48 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്നത്.

Top