ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് ; ഇന്ത്യയുടെ പൂജ റാണിയ്ക്ക് സ്വര്‍ണ മെഡല്‍

ഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പൂജ റാണിയ്ക്ക് സ്വര്‍ണ മെഡല്‍. നിലവിലെ ലോക ചാമ്പ്യന്‍ കൂടിയായ ചൈനയുടെ വാംഗ് ലിനയെ പരാജയപ്പെടുത്തിയാണ് 81 കിലോ വിഭാഗത്തില്‍ പൂജ സ്വര്‍ണ മെഡല്‍ നേടിയത്.

അതേ സമയം ഇന്ത്യയുടെ സിമ്രന്‍ജിത്ത് കൗര്‍ 64 കിലോ വിഭാഗത്തില്‍ ലോക ചാമ്പ്യനായ ഡൗ ഡാനിനോട് പൊരുതി തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ചൈനയുടെ ഡൗവിനോട് സിമ്രന്‍ജിത്ത് ഫൈനലിലാണ് പരാജയമേറ്റു വാങ്ങിയത്.

Top