ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; ഇന്ത്യന്‍ താരത്തിന് വിലക്ക്

ഭുവനേശ്വര്‍: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ മത്സരാര്‍ത്ഥി ജഗ്താര്‍ സിങ്ങിനെ ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ നിന്നും ദേശീയ ഉത്തേജക മരുന്ന് വിരോധ ഏജന്‍സി (നാഡ) വിലക്കി.

ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് മെഡല്‍ ജേതാവായ താരം അവിടെ പരിശോധനയ്ക്കു നില്‍ക്കാതെ മുങ്ങിയതിനു പുറകെ നാഡയുടെ റിപ്പോര്‍ട്ട് പുറത്തു വരികയായിരുന്നു.

അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല ചാംപ്യനാണ് ജഗ്താര്‍.

ഡെക്കാത്ത്‌ലണില്‍ ടീമിലുണ്ടായിരുന്ന അഭിഷേക് ഷെട്ടി മാത്രമാണ് ഇന്ന് ഇന്ത്യയ്ക്കായി മത്സരത്തിന് ഇറങ്ങുന്നത്.

Top