ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞ് അഭിമാനതാരമായി പി.യു.ചിത്ര

ദോഹ: ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ചാമ്പ്യ​ന്‍​ഷി​പ്പി​ല്‍ മ​ല​യാ​ളി താ​രം പി.​യു. ചി​ത്ര​യ്ക്ക് സ്വ​ര്‍​ണം. വ​നി​ത​ക​ളു​ടെ 1500 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ലാ​ണ് ചി​ത്ര സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ​ത്. 4.14.56 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. ക​ഴി​ഞ്ഞ ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ലും ഈ​യി​ന​ത്തി​ല്‍ ചി​ത്ര സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ മൂ​ന്നാം സ്വ​ര്‍​ണ​മാ​ണി​ത്.

ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ ഹെപ്റ്റാത്ത്‌ലണില്‍ സ്വപ്ന ബര്‍മ്മനും മലയാളികളായ മുഹമ്മദ് അനസ്, വി.കെ വിസ്മയ എന്നിവരടങ്ങിയ മിക്‌സഡ് റിലേ ടീമുമാണ് വെള്ളിമെഡലുകള്‍ നേടിയത്. എം.ആര്‍ പൂവമ്മ, ആരോഗ്യരാജീവ് എന്നിവരായിരുന്നു മിക്‌സഡ് റിലേയിലെ മറ്റംഗങ്ങള്‍. ഹെപ്റ്റാത്ത്‌ലണില്‍ സീസണ്‍ ബെസ്റ്റായ 5993 പോയിന്റാണ് സ്വപ്ന നേടിയത്. 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ പരുള്‍ ചൗധരി അഞ്ചാമതായി. പോ​യി​ന്‍റ് നി​ല​യി​ല്‍ ഇ​ന്ത്യ ഇ​പ്പോ​ള്‍ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

Top