ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, രണ്ട് സ്വര്‍ണമടക്കമുള്ള മെഡല്‍ നേട്ടത്തില്‍ ഇന്ത്യ

ഭുവനേശ്വര്‍: ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും വെങ്കലവും എറിഞ്ഞിട്ട് ഇന്ത്യ.

രണ്ടു സ്വർണമാണ് ആദ്യ ദിനം ഇന്ത്യ നേടിയത്. വനിതാ വിഭാഗം ഷോട്ട്പുട്ടിൽ മൻപ്രീത് കൗറും പുരുഷവിഭാഗം 5000 മീറ്ററിൽ ജി. ലക്ഷ്മണയുമാണ് സ്വർണം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ വെങ്കലമെഡൽ ജേതാവാണ് ലക്ഷ്മണ. മൻപ്രീത് ആണ് ഇന്ത്യയ്ക്ക് മീറ്റിലെ ആദ്യ സ്വർണം സമ്മാനിച്ചത്.

പുരുഷവിഭാഗം ഡിസ്‌ക് ത്രോയില്‍ വികാസ് ഗൗഡ വെങ്കലം നേടി. 60.81 മീറ്ററാണ് ദൂരമാണ് വികാസ് ഗൗഡ കണ്ടെത്തിയത്. ഇറാന്റെ എഹ്‌സാന്‍ ഹദാദിക്ക് സ്വര്‍ണവും മലേഷ്യയുടെ മുഹമ്മദ് ഇര്‍ഫാന്‍ വെള്ളിയും കരസ്ഥമാക്കി.

വനിതാ വിഭാഗം ലോങ്ജംപിൽ വെള്ളിയും വെങ്കലവും സ്വന്തമാക്കിയ വി.നീന, നയന ജയിംസ് എന്നിവർ മലയാളികളുടെ അഭിമാനം കാത്തു.

വനിതകളുടെ 5000 മീറ്ററിൽ ഇന്ത്യയുടെ സഞ്ജീവനി യാദവ് വെങ്കലം നേടി.

ഇന്ത്യയ്ക്ക് ആദ്യ സ്വർണം സമ്മാനിച്ച മൻപ്രീത് കൗർ, അടുത്ത മാസത്തെ ലണ്ടൻ ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ മൽസരിക്കാനും യോഗ്യത നേടി. മീറ്റിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ സമ്മാനിച്ചാണ് വികാസ് ഗൗഡ വെങ്കലം സ്വന്തമാക്കിയത്. 60.81 മീറ്റർ എറിഞ്ഞാണു വികാസിന്റെ വെങ്കല മെഡൽ പ്രകടനം. ഈ ഇനത്തിൽ ഇറാന്റെ എഹ്സാൻ ഹദാദി സ്വർണം (64.54 മീ) നേടി. 66.28 മീറ്ററിന്റെ ദേശീയ റെക്കോർഡ് സ്വന്തം പേരിലുള്ള താരത്തിന്റെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം 61.61 മീറ്ററായിരുന്നു.

Top