ഏഷ്യാകപ്പ് ടൂര്‍ണമെന്റ്; ആദ്യ ബാറ്റിങ് തെരഞ്ഞെടുത്ത് അഫ്ഗാന്‍

ഷ്യാകപ്പ് ടൂര്‍ണമെന്റില്‍ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്ക തങ്ങളുടെ ഏഷ്യ കപ്പ് രണ്ടാം മത്സരത്തിനിറങ്ങുന്നു. മത്സരത്തിലെ ടോസ് നേടി അഫ്ഗാന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ നയിക്കുന്ന ബൗളിങ് നിരയാവും ലങ്കയ്ക്കു ഏറ്റവുമധികം വെല്ലുവിളിയാവുക. ഏകദിനത്തില്‍ ഇതുവരെ അഫ്ഗാനോടു തോറ്റിട്ടില്ലെന്നത് ലങ്കയ്ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.

ശ്രീലങ്ക ആഞ്ചലോ മാത്യൂസ് (ക്യാപ്റ്റന്‍), അമിലോ അപോന്‍സോ, ദുഷ്മന്ത ചമീര, അഖില ധനഞ്ജയ, നിറോഷന്‍ ഡിക്ക്വെല്ല, ഷെഹാന്‍ ജയസൂര്യ, സുരംഗ ലക്മല്‍, ലസിത് മലിങ്ക, കുശാല്‍ മെന്‍ഡിസ്, ദില്‍റുവാന്‍ പെരേര, കുശാല്‍ പെരേര, തിസാര പെരേര, കസുന്‍ രജിത, ദസുന്‍ ഷനക, ധനഞ്ജയ ഡിസില്‍വ, ഉപുല്‍ തരംഗ.

അഫ്ഗാനിസ്താന്‍ അസ്ഗര്‍ സ്റ്റാനിക്‌സായ് (ക്യാപ്റ്റന്‍), അഫ്താബ് ആലം, ഗുല്‍ബദിന്‍ നയ്ബ്, ഹഷ്മത്ത് ഷാഹിദി, ഇഹ്‌സാനുള്ള ജനത്, ജാവേദ് അഹമ്മദി, മുഹമ്മദ് നബി, മുഹമ്മദ് ഷഹ്‌സാദ്, മുജീബുര്‍ റഹ്മാന്‍, മുനീര്‍ അഹമ്മദ്, നജിബൂള്ള സദ്രാന്‍, റഹ്മത്ത് ഷാ, റാഷിദ് ഖാന്‍, നസമിയുള്ള ഷെന്‍വാരി, സയ്ദ് ഷിര്‍സാദ്, ഷറഫുദ്ദീന്‍ അഷ്‌റഫ്, യാമിന്‍ അഹമ്മദ്‌സായ്.

Top