യൂറോപ്യൻ സൈനിക ശക്തികളെ തുരത്താൻ ഏഷ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു

ടെഹ്‌റാൻ: ഇറാന്റെ തണലിൽ തുർക്കിയും പാക്കിസ്ഥാനും ഒന്നിക്കുന്നു. ഇവർക്ക് പരോക്ഷ പ്രതിരോധ സഹായം നൽകാൻ ഒരുക്കമാണെന്ന് ചൈനയും അറിയിച്ചിരിക്കുകയാണ്. മേഖലയിലെ സുരക്ഷാ വെല്ലുവിളികളെ ഒരുമിച്ച് നേരിടാനാണ് നീക്കം.

ഇറാനുമായി അടുത്ത 25 വർഷത്തേക്ക് ചൈന ഉണ്ടാക്കിയ കരാറാണ് മേഖലയിലെ സ്വാധീനം കൂട്ടാനുള്ള ധാരണയിലെത്തിയത്. അമേരിക്കയെ മുഖ്യശത്രുവായി കാണുന്ന രാജ്യങ്ങളാണ് ഏഷ്യൻ മേഖലയിൽ ഒന്നിക്കുന്നത്. ഇതിനിടെ റഷ്യ നിലപാട് അറിയിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ഇറാന്റെ നയം അമേരിക്കയുണ്ടാക്കിയ വ്യാപാര സമ്മർദ്ദത്തെ മറികടക്കുക എന്നതാണ്. ഇതിനായി നിലവിൽ ചൈനയെ ഉപയോഗപ്പെടുത്തുക എന്നതാണ് തന്ത്രം. പാകിസ്താന് മതപരമായ പിന്തുണനൽകുന്ന രാജ്യമെന്ന നിലയിലാണ് തുർക്കി മേഖലയിൽ താൽപ്പര്യം കാണിക്കുന്നത്. എല്ലാവർക്കും പ്രതിരോധ വാണിജ്യ സഹായങ്ങൾ നൽകിയാണ് ചൈനയുടെ നീക്കം.

Top