ഏഷ്യ കപ്പ് : വിരാട് ഇല്ലെങ്കിലും ഇന്ത്യന്‍ ടീം കരുത്തരാണെന്ന് സര്‍ഫ്രാസ് അഹമ്മദ്

sarfraz-ahammed

ദുബായ്: ഏഷ്യ കപ്പില്‍ വിരാട് കൊഹ്‌ലിയില്ലെങ്കിലും ഇന്ത്യന്‍ ടീം കരുത്തരാണെന്ന് പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. കൊഹ്‌ലി അവരുടെ ക്യാപ്റ്റനും ലോകോത്തര ബാറ്റ്‌സ്മാനുമാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ, കൊഹ്‌ലിയില്ലെങ്കിലും മികച്ച ടീമാണ് ഇന്ത്യയെന്നും പാക്കിസ്ഥാന്‍ നായകന്‍ സൂചിപ്പിച്ചു.

ഏകദിനങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഒരുപിടി താരങ്ങള്‍ അവര്‍ക്കുണ്ട്. ഇന്ത്യയുടെ ബാറ്റിംഗ് കരുത്തുറ്റതാണെന്നും, ഇന്ത്യാ – പാക്കിസ്ഥാന്‍ മത്സരം ആവേശകരമാകുമെന്നാണ് കരുതുന്നതെന്നും സര്‍ഫ്രാസ് വ്യക്തമാക്കി.

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഹോങ്കോങ്ങിനെ നേരിടും. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് തോറ്റ ഹോങ്കോങ്ങ് ഇന്ന് തോറ്റാല്‍ പുറത്താവും. ഇന്ത്യ ഇന്ന് ജയിച്ചാല്‍ നാളത്തെ ഇന്ത്യാ പാക്കിസ്ഥാന്‍ മത്സരം ഗ്രൂപ്പ് ചാമ്പ്യന്‍മാരെ നിര്‍ണയിക്കാനുളള പോരാട്ടമായി മാറും.

Top