ഏഷ്യാ കപ്പ്: ഇന്ത്യയെ മെരുക്കാന്‍ പുതിയ തന്ത്രമിറക്കി യുഎഇ; വാങ്ങിക്കൂട്ടിയത് 5000 ടിക്കറ്റുകള്‍

എഫ്സി ഏഷ്യാ കപ്പില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തായ്ലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ് തകര്‍പ്പന്‍ മത്സരമാണ് ഇന്ത്യ കഴ്ചവെച്ചത്. ഇപ്പോളിതാ ആദ്യത്തെ കളി ഇന്ത്യ തകര്‍ത്ത് വാരിയതോടെ ഇനി വരുന്ന ഇന്ത്യയുടെ മത്സരങ്ങളില്‍ ഗ്യാലറിയില്‍ ഇന്ത്യന്‍ ആരാധകര്‍ നിറയുമെന്ന കാര്യം മുന്നില്‍ കണ്ട് അതിനെ ചെറുക്കാനുള്ള തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് യുഎഇ ഭരണകൂടം.

അതിനായി ഇന്ത്യ-യുഎഇ മത്സരത്തിനുള്ള 5000 ടിക്കറ്റാണ് യുണൈറ്റഡ് അറബ് എമറൈറ്റ്സ് വാങ്ങിവെച്ചത്. ഇത് തങ്ങളുടെ ആരാധകര്‍ക്ക് കളി നടക്കുന്ന ദിവസം വിതരണം ചെയ്യും. ഇന്ത്യയുമായി ഏറ്റുമുട്ടുമ്പോള്‍ സ്വന്തം തട്ടകത്തില്‍ മത്സരം നടക്കുന്നതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയാണ് യുഎഇയുടെ ഈ നീക്കം.

യുഎഇയിലെ ഇന്ത്യക്കാരുടെ ജനസംഖ്യയെ കുറിച്ച് ബോധ്യമുള്ളതിനാലാമ് ഇന്ത്യന്‍ ആരാധകര്‍ ഗ്യാലറി നിറയ്ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി യുഎഇ ഈ തന്ത്രം ഇറക്കിയത്.

മത്സരത്തില്‍ ഇന്ത്യ നേടിയ വിജയവും ഛേത്രിയുടെ റെക്കോഡ് നേട്ടവും ഏഷ്യാ കപ്പിലേക്ക് കൂടുതല്‍ ജനശ്രദ്ധ എത്താന്‍ കാരണമായിട്ടുണ്ട്. മാത്രമല്ല, സമനിലയില്‍ പിരിഞ്ഞെങ്കിലും ആവേശം നിറയ്ക്കുന്നതായിരുന്നു യുഎഇ-ബഹ്റിന്‍ മത്സരവും. ഗ്രൂപ്പ് എയില്‍ യുഎഇ ഒന്നാമതെത്തുമെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ എല്ലാ ടീമുകളും ഒരു മത്സരം വീതം പിന്നിടുമ്പോള്‍ മൂന്ന് പോയിന്റുമായി ഇന്ത്യയാണ് ഒന്നാമതാണ്.

Top