ഏഷ്യ കപ്പ് ; സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും

ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടും. വൈകിട്ട് അഞ്ചു മുതല്‍ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. പാക്കിസ്ഥാനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് എ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയത്. ബി ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ബംഗ്ലാദേശ് സൂപ്പര്‍ ഫോറിലെത്തിയത്.

ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ, സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍, പേസ് ബൗളര്‍ ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ക്ക് പരിക്കേറ്റത് മൂലം കളിയില്‍ പങ്കെടുക്കില്ല. ഹര്‍ദിക്കിന് പകരം ദീപക് ചാഹറും, ഠാക്കൂറിന് പകരം സിദ്ധാര്‍ഥ് കൗളും, അക്ഷറിന് പകരം രവീന്ദ്ര ജഡേജയും ടീമില്‍ സ്ഥാനം പിടിച്ചു.

Top