ഏഷ്യാ കപ്പ് അവസാന മത്സരത്തിൽ അഫ്ഗാന് ടോസ്; ഇന്ത്യയ്ക്ക് ബാറ്റിംഗ്

ഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ അഫ്ഗാനിസ്താൻ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും ഇതിനകം തന്നെ ഫൈനൽ മത്സരത്തിൽ നിന്ന് പുറത്തായിരുന്നു. ഈ സാഹചര്യത്തിൽ ഇരുവരും വിജയത്തോട് വിടപറയാനാക്കും ശ്രമിക്കുക. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.

പ്ലേയിംഗ് ഇലവനിൽ മൂന്ന് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമ്മ വിശ്രമത്തിലാണ്. പകരം കെ.എൽ രാഹുലാണ് ക്യാപ്റ്റൻ. യുസ്വേന്ദ്ര ചാഹൽ, രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ ദീപക് ചാഹർ, ദിനേഷ് കാർത്തിക്, അക്സർ പട്ടേൽ എന്നിവർക്ക് അവസരം ലഭിച്ചു.

Top