ഏഷ്യാ കപ്പ്: പാക്കിസ്ഥാന് ബാറ്റിങ്ങ്, ഇന്ത്യയ്ക്ക് ബൗളിങ്ങ്

അബുദാബി: ഏഷ്യാ കപ്പ് സൂപ്പര്‍ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാനു ബാറ്റിങ്ങ്. ടോസ് നേടിയ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെ നേരിട്ട ടീമില്‍നിന്നു മാറ്റമില്ലാതെയാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ ഇറങ്ങുന്നത്. അതേസമയം, പാക്കിസ്ഥാന്‍ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നു രണ്ടു മാറ്റങ്ങള്‍ വരുത്തി. ഹാരിസ് സൊഹയ്‌ലിനു പകരം ഷദാബ് ഖാനും ഉസ്മാന്‍ ഖാനു പകരം മുഹമ്മദ് ആമിറും ടീമില്‍ ഇടംപിടിച്ചു.

ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ എല്ലാം വിജയിച്ചാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

Top