ഏഷ്യാ കപ്പ് ; ഇന്ത്യ -പാക്കിസ്ഥാന്‍ മത്സരം സെപ്റ്റംബര്‍ 19ന് യു.എ.ഇയില്‍

india

ഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരം സെപ്റ്റംബര്‍ 19ന്. സെപ്റ്റംബര്‍ 15 മുതല്‍ 28 വരെ നടക്കുന്ന ടൂര്‍ണമെന്റ് യു എ ഇ യിലാണ് നടക്കുന്നത്. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സ്ഥാനം. ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്.

യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ഒരു ടീമിനും എ ഗ്രൂപ്പില്‍ ഇടം ലഭിക്കും. ഈ ടീമിനെതിരെ പതിനെട്ടാം തിയതിയാണ് ഇന്ത്യയുടെ ആദ്യമല്‍സരം. തൊട്ടടുത്ത ദിവസം തന്നെ പാക്കിസ്ഥാനെ നേരിടേണ്ടി വരുന്നത് ഇന്ത്യന്‍ താരങ്ങള്‍ക്ക് വെല്ലുവിളിയാകും.

Top