ഏഷ്യാ കപ്പ്: ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ കളിയില്‍ ജയിച്ച ഇരുടീമും സൂപ്പര്‍ ഫോറില്‍ സ്ഥാനം ഉറപ്പിച്ചതിനാല്‍ മത്സരഫലത്തിന് പ്രാധാന്യമില്ല. ഇരു ടീമുകളും ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനെയാണ് തോല്‍പ്പിച്ചത്.

ഹോങ്കോങ്ങിനെതിരെ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. പേസര്‍മാരായ ഖലീല്‍ അഹമ്മദിനെയും ഷര്‍ദുല്‍ ഠാക്കൂറിനെയും ഇന്ത്യ ഒഴിവാക്കി. ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ അന്തിമ ഇലവനില്‍ മടങ്ങിയെത്തി. പാക്കിസ്ഥാന്‍ ഹോങ്കോങ്ങിനെതിരേ കളിച്ച ടീമിനെ നിലനിര്‍ത്തിയാണ് കളത്തിലിറങ്ങുന്നത്.

Top