ഏഷ്യകപ്പില്‍ വിജയം നേടിയ ഇന്ത്യയെ അഭിനന്ദിച്ച് പാക്ക് താരങ്ങള്‍

ദുബായ് : പാക്കിസ്ഥാനെയും,ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യാ കപ്പ് ഉയര്‍ത്തിയതിന് പിന്നാലെ രോഹിത്തിനും കൂട്ടര്‍ക്കും അഭിനന്ദനവുമായി എത്തുകയാണ് പാക്ക്താരങ്ങളും. ടൂര്‍ണമെന്റില്‍ ഉടനീളം മറ്റ് ടീമുകളേക്കാള്‍ മുകളിലായിരുന്നു ഇന്ത്യ എന്നാണ് പാക്കിസ്ഥാന്‍ മുന്‍ താരം റമീസ് രാജ പറയുന്നത്.

മികച്ച നായകനാണ് താനെന്ന് രോഹിത്ത് തെളിയിക്കുന്നുവെന്നും, എന്നാല്‍ ഏഷ്യാ കപ്പിലെ നായകന്‍ മുര്‍താസയാണെന്നും അദ്ദേഹം പറഞ്ഞു.

തമീമിന്റേയും,ഷക്കീബിന്റേയും അഭാവം അറിയിക്കാതെ ബംഗ്ലാദേശിനെ നയിക്കാന്‍ മുര്‍താസിനായെന്ന് റമീസ് രാജ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയെ അഭിനന്ദിച്ച് പാക്ക്മുന്‍ താരം ഷുഐബ് അക്തറുമെത്തി.

Top