ഏഷ്യകപ്പ്: ഇന്ത്യ പാക്ക് മത്സരത്തിനിടെ ജനഗണമന പാടി പാക്ക് ആരാധകന്‍

ദുബായ്: ഏഷ്യ കപ്പില്‍ ഇന്ത്യ – പാക്ക് മത്സരത്തിനിടെ ജനഗണമന പാടിയ പാക്ക് ആരാധകന്റെ വീഡിയോ വൈറലാവുന്നു. ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഇദ്ദേഹം എഴുന്നേറ്റ് നിന്ന് ദേശീയഗാനം ആലപിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. വരികള്‍ പോലും തെറ്റാതെ വളരെ ആസ്വദിച്ചാണ് ആരാധകന്‍ ദേശീയഗാനം ആലപിക്കുന്നത്.

അഞ്ചു ലക്ഷത്തിലേറെ ആളുകള്‍ കണ്ടു കഴിഞ്ഞ ഈ വീഡിയോ വോയ്‌സ് ഓഫ് റാം എന്ന ഫേസ്ബുക്ക് പേജിലാണ് വന്നിരിക്കുന്നത്. ഈ ചെറുപ്പക്കാരന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് അനേകം പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. യുദ്ധമല്ല, സ്‌നേഹവും സമാധാനവുമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ് നിരവധി പാക്കിസ്ഥാന്‍കാരും കമന്റ് ചെയ്തിട്ടുണ്ട്. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

Top