ഏഷ്യകപ്പ് : ഇന്ത്യയും ഹോങ് കോങ്ങും ഇന്ന്‌ ഏറ്റുമുട്ടും

ദുബായ്: ഏഷ്യകപ്പ് ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യയും ഹോങ്കോങ്ങും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം അഞ്ചുമണിക്കാണ് മത്സരം നടക്കുന്നത്. ആദ്യകളിയില്‍ പാക്കിസ്ഥാനോട് തോറ്റ ഹോങ്കോങ് ഇന്ത്യയോടും തോറ്റാല്‍ പുറത്താവും. ഹോങ്കോങ്ങുമായി മുമ്പ് ഒരിക്കലേ ഇന്ത്യ ഏകദിനം കളിച്ചിട്ടുള്ളൂ.

വിരാടിന് വിശ്രമമനുവദിച്ചതിനാല്‍ രോഹിത് ശര്‍മയാണ് ടീം ഇന്ത്യയെ നയിക്കുന്നത്. പാക്കിസ്ഥാനെതിരെ കളിച്ച അതേ ടീമിനെയാവും ഇന്ത്യയ്‌ക്കെതിരെ ഹോങ്കോങ് അണിനിരത്തുന്നത്.

സാധ്യതാ ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ധവാന്‍/രാഹുല്‍, റായുഡു, മനീഷ് പാണ്ഡെ, ധോനി/കാര്‍ത്തിക്, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ/അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍/ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ബുംറ/ഖലീല്‍ അഹമദ്, ചാഹല്‍.
ഹോങ്കോങ്: നിസാകത്ത് ഖാന്‍, അന്‍ഷുമാന്‍ റാത്ത് (ക്യാപ്റ്റന്‍), ബാബര്‍ ഹയാത്ത്, കിഞ്ചിത് ഷാ, ക്രിസ്റ്റഫര്‍ കാര്‍ട്ടര്‍, എഹ്‌സന്‍ഖാന്‍, ഐസാസ് ഖാന്‍, സ്‌കോട്ട് മകെക്‌നി, തന്‍വീര്‍ അഫ്‌സല്‍, നദീം അഹമദ്.

Top