ഏഷ്യാ കപ്പ് ;ഇന്ത്യയെ അഭിനന്ദിച്ചും ബംഗ്ലാദേശിന്റെ പോരാട്ടത്തെ പ്രശംസിച്ചും കൊഹ്‌ലി

viratkohli

മുംബൈ: ഏഴാം ഏഷ്യാ കപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി. വിന്‍ഡീസ് പരമ്പരയ്ക്ക് മുന്നോടിയായി വിരാടിന് വിശ്രമം അനുവദിച്ചതോടെ രോഹിത് ശര്‍മ്മയായിരുന്നു ടീമിനെ നയിച്ചതും കിരീടം സ്വന്തമാക്കിയതും. ട്വീറ്റിലൂടെയാണ് ഇന്ത്യയുടെ കിരീട നേട്ടത്തെ വിരാട് അഭിനന്ദിച്ചത്.

‘ശക്തമായ പോരാട്ടത്തിന് ഒടുവിലെ വിജയം’ എന്നായിരുന്നു വിരാട് അവസാന പന്തിലെ വിജയത്തെ വിശേഷിപ്പിച്ചത്. ശക്തമായ പോരാട്ടം കാഴ്ച്ച വെച്ച ബംഗ്ലാദേശിന് അഭിനന്ദിക്കുന്നുവെന്നും വിരാട് ട്വീറ്റില്‍ പറയുന്നു.

മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ഏഷ്യാ കപ്പ് വിജയം. ടൂര്‍ണമെന്റിലുടനീളം പരാജയമറിയാതെയാണ് ഇന്ത്യ കിരീടം ചൂടിയത്.

Top