ഏഷ്യാ കപ്പ് ഹോക്കി; ഫൈനലില്‍ മലേഷ്യക്കെതിരെ പോരാടാൻ ഇന്ത്യ

ധാക്ക: ഏഷ്യാകപ്പ് പുരുഷ ഹോക്കി ഫൈനലില്‍ ഇന്ത്യയും മലേഷ്യയും ഇന്ന് നേർക്കുനേർ.

ധാക്ക മൗലാന ഭാഷാണി ദേശീയ സ്‌റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചുമണിക്കാണ് മത്സരം നടക്കുന്നത്.

പാകിസ്ഥാനെ തകര്‍ത്താണ് ഇന്ത്യ ഏഷ്യാകപ്പ് ഹോക്കിയുടെ ഫൈനലിലേക്ക് മുന്നേറിയത്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം.

ഏഴാം തവണയാണ് ഇന്ത്യ ഏഷ്യാകപ്പ് ഹോക്കിയുടെ ഫൈനലിൽ യോഗ്യത നേടുന്നത്.

ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ ഫൈനലിലെത്തിയത്. സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ അവസാന മത്സരമായിരുന്നു പാകിസ്ഥാനെതിരെ കളിച്ചത്.

ആദ്യ മത്സരത്തില്‍ കൊറിയയോട് സമനില വഴങ്ങിയ ഇന്ത്യ തൊട്ടടുത്ത മത്സരത്തില്‍ മലേഷ്യയെ 6-1 ന് തകര്‍ത്തിരുന്നു.കൊറിയക്കെതിരെ 1-1 ന്റെ സമനില നേടിയതോടെയാണ് മലേഷ്യ ഫൈനലിലേക്ക് പ്രവേശിച്ചത്.

2007 ലാണ് ഇന്ത്യ അവസാനമായി കിരീടം നേടിയിട്ടുള്ളത്.

Top