ഏഷ്യാ കപ്പ് ഫൈനല്‍: ബംഗ്ലാദേശിന് ബാറ്റിങ്ങ് ,ഇന്ത്യയ്ക്ക് ബൗളിങ്ങ്

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ ബംഗ്ലാദേശിനെതിരേ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ വിശ്രമം അനുവദിച്ച അഞ്ച് കളിക്കാരെയും ഫൈനലിലേക്ക് ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, യുസ് വേന്ദ്ര ചഹല്‍ എന്നിവരാണ് ടീമില്‍ തിരിച്ചെത്തിയത്. കെ.എല്‍.രാഹുല്‍, ദീപക് ചഹര്‍, ഖലീല്‍ അഹമ്മദ്, മനീഷ് പാണ്ഡ, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ക്കാണ് അന്തിമ ഇലവനിലെ സ്ഥാനം നഷ്ടമായത്.

മോമിനുള്‍ ഹഖിനെ മാറ്റി സ്പിന്നര്‍ നസ്മുള്‍ ഇസ്‌ലാമിനെ ഉള്‍പ്പെടുത്തിയാണ് ബംഗ്ലാദേശ് കാലശപ്പോരിന് ഇറങ്ങുന്നത്. സൂപ്പര്‍ ഫോറില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയായിരുന്നു വിജയം നേടിയത്.

Top