ഏഷ്യകപ്പ്; ധോണി വീണ്ടും നായകന്‍, അഫ്ഗാന് ബാറ്റിംഗ്

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയെ ധോണിയാണ് നയിക്കുന്നത്. ഏകദിനത്തില്‍ ധോണി ക്യാപ്റ്റനാകുന്ന 200ാം മത്സരമാണിത് എന്ന പ്രത്യേകതയുമുണ്ട്. മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു.

ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചതിനാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ കളത്തിലിറങ്ങുന്നത്. രോഹിതിന് പുറമേ ശിഖര്‍ ധവാന്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, യുസ് വേന്ദ്ര ചഹല്‍ എന്നിവര്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചു.

dhoni-7592

ഇന്ത്യക്ക് വേണ്ടി ദീപക് ചഹര്‍ അരങ്ങേറ്റ മത്സരത്തിനിറങ്ങും. കെ.എല്‍.രാഹുല്‍, സിദ്ധാര്‍ഥ് കൗള്‍, ഖലീല്‍ അഹമ്മദ്, മനീഷ് പാണ്ഡെ എന്നിവരും അന്തിമ ഇലവനില്‍ സ്ഥാനം നേടി.

സൂപ്പര്‍ ഫോറിലെ ആദ്യ രണ്ടു മത്സരവും പൊരുതി തോറ്റ അഫ്ഗാന്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി കഴിഞ്ഞു.

Top