ഏഷ്യ കപ്പ്;ഇന്ത്യ കളിക്കാനിറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയെന്ന് രോഹിത്

ദുബായ്: ഏഷ്യ കപ്പില്‍ ഇന്ത്യ കളിക്കാനിറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയും, ഏകദിന പരമ്പരയും തോറ്റത് ആത്മവിശ്വാസം കുറച്ചിട്ടില്ലെന്നും, ഒരു ടീമിനെയും വിലകുറച്ച് കാണുന്നില്ലെന്നും രോഹിത് ശര്‍മ ദുബായില്‍ പറഞ്ഞു.

മത്സരത്തിന്റെ മുന്നോടിയായി ആറു രാജ്യങ്ങളുടെ ക്യാപ്റ്റന്മാരും പങ്കെടുത്ത പത്രസമ്മേളനം ദുബായില്‍ നടന്നു. ഓരോ മത്സരവും നിര്‍ണായകമാണെന്നും, യു.എ.ഇ.യില്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാക്കിസ്ഥാനുമായി കളിക്കാന്‍ പോകുന്നന്നെും ക്യാപ്റ്റന്‍ വ്യക്തമാക്കി. പാക്കിസ്ഥാനുമായുള്ള മത്സരം ജയിക്കുക എന്നത് മാത്രമല്ല ഇന്ത്യയുടെ ലക്ഷ്യമെന്നും, നല്ല പ്രകടനം പുറത്തെടുത്താല്‍ ഏഷ്യാ കപ്പ് എളുപ്പത്തില്‍ സ്വന്തമാക്കാനാകുമെന്നും രോഹിത് ശര്‍മ സൂചിപ്പിച്ചു.

യുവതാരങ്ങളുടെ കരുത്തില്‍ ഫൈനല്‍ പ്രതീക്ഷയുണ്ടെന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുക്കുമെന്നുള്ള പ്രതീക്ഷയിലാണ് പാക്കിസ്ഥാന്‍,ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഹോങ്‌കോങ്, ശ്രീലങ്ക എന്നീ ടീമുകളും പ്രകടിപ്പിച്ചത്.

Top