ഏഷ്യ കപ്പ് ; ഷുഐബിനെയും ധോണിയെയും താരതമ്യപ്പെടുത്തി വസീം അക്രം

ദുബായ്: ഷുഐബിനെയും ധോണിയെയും താരതമ്യപ്പെടുത്തി വസീം അക്രം. ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ പാക്കിസ്ഥാന്‍ താരം ഷുഐബ് മാലിക്കിന്റെ ഇന്നിംങ്‌സിനെ എംഎസ് ധോണിയുടെ ഫിനിഷിംങ്ങിനോട് ഉപമിച്ചാണ് മുന്‍ നായകന്‍ വസീം അക്രം ഇക്കാര്യം വ്യക്തമാക്കിയത്.

അര്‍ധസെഞ്ചുറിയുമായി അഫ്ഗാന്റെ അട്ടിമറിയില്‍ നിന്ന് പാക്കിസ്ഥാനെ രക്ഷിച്ച മാലിക്കിന്റെ ഇന്നിംങ്‌സിനെക്കുറിച്ച് അക്രം മനസ്സു തുറന്നു. ഒരു ബൗളറെ നേരിടുമ്പോള്‍ മാലിക്കിന്റെ മുഖത്ത് യാതൊരു ഭാവഭേദങ്ങളും ഉണ്ടാകില്ല. ഇത് ബൗളറെ ശരിക്കും വെള്ളം കുടിപ്പിക്കുമെന്നും മാലിക്ക് എന്താണ് ചെയ്യാന്‍ പോവുന്നത് എന്നതിനെക്കുറിച്ച് ബൗളര്‍ക്ക് യാതൊരു പിടിയും കിട്ടില്ലെന്നും മുന്‍ നായകന്‍ വ്യക്തമാക്കി. ഉജ്ജ്വല ഇന്നിംങ്‌സായിരുന്നു മാലിക്ക് കളിച്ചതെന്നും അക്രം പറഞ്ഞു.

Top