നിരാശരായ അഫ്ഗാന്‍ താരത്തെ ആശ്വസിപ്പിച്ച് ഷുഐബും ഹസന്‍ അലിയും

ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് പാക്കിസ്ഥാന് വിജയം. എന്നാല്‍ കളി ജയിച്ചത് പാക്കിസ്ഥാന്‍ ആണെങ്കിലും എല്ലാവരും അഫ്ഗാനിസ്ഥാന് ഒപ്പം നില്‍ക്കുകയായിരുന്നു . നിരാശരായ അഫ്ഗാന്‍ താരങ്ങളെ ആശ്വസിപ്പിക്കുന്ന ഷുഐബ് മാലിക്കാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ കയ്യടി വാങ്ങുന്നത്.

കളിക്ക് ശേഷം ഗ്രൗണ്ടില്‍ മുട്ട് കുത്തി നിന്ന് കരയുന്ന അവസ്ഥയിലേക്ക് അഫ്താബ് എത്തിയപ്പോള്‍ മാലിക്ക് അഫ്ഗാന്‍ താരത്തിന് അടുത്തേക്ക് എത്തുകയായിരുന്നു. അഫ്താബിന് ഒപ്പം നിന്ന് മാലിക്ക് ആശ്വസിപ്പിച്ചു. ഹസന്‍ അലിയും പാക് താരത്തെ ആശ്വസിപ്പിക്കാന്‍ മാലിക്കിനോടൊപ്പം ഉണ്ടായിരുന്നു. 258 റണ്‍സ് വിജയലക്ഷ്യമായിരുന്നു പാക്കിസ്ഥാന് മുന്നില്‍ അഫ്ഗാന്‍ വെച്ചത്. ജന്മദിനത്തില്‍ അടിച്ചു കളിച്ചതിന് പിന്നാലെ മൂന്ന് വിക്കറ്റും പിഴുത് പാക്കിസ്ഥാനെ റാഷിദ് കുലുക്കിയെങ്കിലും ജയം പാക്കിസ്ഥാനൊപ്പം നില്‍ക്കുകയായിരുന്നു.

മുന്‍ നായകന്‍ ഷുഐബ് മാലിക്കിന്റെ ഇന്നിങ്‌സാണ് പാക്കിസ്ഥാന് രക്ഷയായത്. ആവേശകരമായ മത്സരത്തില്‍ മൂന്നു പന്തുകള്‍ മാത്രം ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റിനായിരുന്നു പാക്ക് പട വിജയം കണ്ടത്.

Top