മതനിന്ദ കുറ്റത്തിന് തടവിലായിരുന്ന ആസിയയ്ക്ക് സുരക്ഷാവലയത്തില്‍ ക്രിസ്മസ്

പാക്കിസ്ഥാനില്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയ ക്രൈസ്തവ വനിത ആസിയ ബീബിയുടെ ക്രിസ്തുമസ് ആഘോഷത്തിന് സുരക്ഷ വലയം. ഭീകര സംഘടനകളില്‍ നിന്ന് ഭീഷണി നേരിടുന്നതിനാലാണ് സുരക്ഷയൊരുക്കുന്നത്.

മതനിന്ദ കുറ്റം ചുമത്തിയാണ് ആസിയ ബീബിക്ക് വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് 8 വര്‍ഷം തടവിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് സുപ്രീംകോടതി ആസിയയെ കുറ്റവിമുക്തയാക്കിയത്.

എട്ടുവര്‍ഷം നീണ്ട ഏകാന്ത തടവിനൊടുവിലാണ് മുഹമ്മദ് നബിയെ അപമാനിച്ചെന്ന കേസില്‍ പാകിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവതിയെ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയത്.

സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സംസാരിച്ചെന്ന കേസിലാണ് ആസിയ ബീബിയെ വധശിക്ഷയ്ക്ക് വിധിച്ചത്. ആസിയയെ വെറുതെവിട്ട കോടതി വിധിക്കെതിരെ മതസംഘടനകള്‍ കനത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സുപ്രീംകോടതി ആസിയ ബീവിയെ കുറ്റവിമുക്തയാക്കിയെങ്കിലും രാജ്യംവിടാന്‍ സര്‍ക്കാരിന്റെ വിലക്കുണ്ട്.

Top