അശ്വിനി അയ്യർ തിവാരിയുടെ പുതിയ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങി ആലിയ ഭട്ട്

Ashwiny Iyer Tiwari,

ബോളിവുഡ് സുന്ദരി ആലിയ ഭട്ട് പുതിയ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുന്നു.ബരേലി കി ബര്‍ഫി എന്ന ചിത്രത്തിന്റെ സംവിധായക അശ്വിനി അയ്യർ തിവാരിയുടെ അടുത്ത ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷമാണ് ആരംഭിക്കുന്നത്.

ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് ആലിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇരുവരും പൂർത്തിയാക്കിയിട്ടുണ്ട്. ഈ ചിത്രത്തിലൂടെ ആലിയ ഭട്ടിനെ വീണ്ടും ശക്തമായ കഥാപാത്രവുമായി വെള്ളിത്തിരയിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് പ്രേക്ഷകർ.

Top