ഏറ്റവും വേഗത്തിൽ 400 വിക്കറ്റുകൾ തികച്ച രണ്ടാമത്തെ ബൗളറായി അശ്വിൻ

ടെസ്റ്റ് ക്രിക്കറ്റില്‍ നാനൂറ് വിക്കറ്റ് നേട്ടവുമായി ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലായിരുന്നു അശ്വിന്‍ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.ഇതോടെ ഏറ്റവും വേഗത്തില്‍ ഇന്ത്യക്കായി 400 വിക്കറ്റ് തികയ്ക്കുന്ന ബൌളര്‍ എന്ന നേട്ടവും അശ്വിന് സ്വന്തമായി.

ജോഫ്ര ആർച്ചറെ എറിഞ്ഞു വീഴ്​ത്തി ടെസ്റ്റ്​ കരിയറിൽ 400 വിക്കറ്റുകൾ വീഴ്​ത്തി ടെസ്റ്റ്​ കരിയറിൽ 400 വിക്കറ്റുകൾ വീഴ്​ത്തുന്ന നാലാമത്തെ ഇന്ത്യൻ ബൗളറായി മാറിയിരിക്കുകയാണ്​ അശ്വിൻ.ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ ആണ് ഈ നേട്ടം അശ്വിനെക്കാളും വേഗത്തില്‍ സ്വന്തമാക്കിയ ഒരേ ഒരു ബൌളര്‍. 76ാം ടെസ്റ്റിലാണ് അശ്വിൻ 400 വിക്കറ്റ് നേട്ടം കൊയ്തത്.

ഇന്ത്യൻ ടീമിൽ നിന്ന്​ കപിൽ ദേവ്​ (434), അനിൽ കുംബ്ലെ (619), ഹർഭജൻ സിങ് എന്നിവർ മാത്രമാണ്​ ടെസ്റ്റിൽ 400 വിക്കറ്റുകൾ തികച്ചത്​.

Top