അശ്വനി ലൊഹാനി പുതിയ റെയില്‍വേ ചെയര്‍മാനായി ചുമതലയേറ്റു

ന്യൂഡല്‍ഹി: പുതിയ റെയില്‍വേ ചെയര്‍മാനായി അശ്വനി ലൊഹാനി ചുമതലയേറ്റു.

ഉത്തര്‍പ്രദേശില്‍ അടിക്കടി ഉണ്ടായ ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായിരുന്ന എ.കെ. മിത്തല്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ലൊഹാനിയെ ചെയര്‍മാനായി നിയമിച്ചത്.

രണ്ടുവര്‍ഷം എയര്‍ ഇന്ത്യയുടെ തലപ്പത്തിരുന്ന വ്യക്തിയാണ് അശ്വനി ലൊഹാനി.

റെയില്‍ സുരക്ഷയ്ക്ക് ആയിരിക്കും മുഖ്യപ്രാധാന്യം നല്‍കുന്നതെന്ന് ലൊഹാനി പറഞ്ഞു. കൂടാതെ റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനും പ്രാധാന്യം നല്‍കുമെന്നും, ശുചിത്വം, വിഐപി സംസ്‌കാരം ഇല്ലാത്താക്കല്‍, അഴിമതി തുടങ്ങിയ വിഷയങ്ങളിലും ഇടപെടുമെന്നും ലൊഹാനി വ്യക്തമാക്കി.

Top