മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം നായകനായ അശോക് ശേഖര്‍ അന്തരിച്ചു

കണ്ണൂര്‍: കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം നായകനായ അശോക് ശേഖര്‍ (73) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അശോക് ശേഖര്‍ പതിനൊന്ന് മത്സരങ്ങളില്‍ ടീമിനെ നയിച്ചെങ്കിലും ഒരു മത്സരത്തില്‍ മാത്രമാണ് ജയിക്കാനായത്. കേരളത്തിനുവേണ്ടി 35 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചു.

കേരളത്തിന്റെ സന്തോഷ് ട്രോഫി ഫുട്ബോള്‍ താരങ്ങളായ സിഎം ചിദാനന്ദന്റേയും സിഎം തീര്‍ഥാനന്ദന്റേയും ഇളയ സഹോദരനാണ് അശോക് ശേഖര്‍. എസ്ബിടിയില്‍ ഉദ്യോഗസ്ഥനായിരുന്നു. സജിനിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. സംസ്‌കാരം തിങ്കളാഴ്ച നടക്കും.

Top