പുത്തന്‍ ഇ-കോമറ്റ് സ്റ്റാര്‍ വിപണിയില്‍ അവതരിപ്പിച്ച് അശോക് ലെയ്‌ലാൻഡ്

സിവി (ഇന്റര്‍മീഡിയറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍) വിഭാഗത്തില്‍ പുതുക്കിയ ഇ-കോമറ്റ് സ്റ്റാര്‍ പുറത്തിറക്കി അശോക് ലെയ്‌ലാൻഡ് . കൂടുതല്‍ സവിശേഷതകളോടെയാണ് വാഹനം എത്തുന്നതെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 11 ടി മുതല്‍ 16 ടി ജിവിഡബ്ല്യു ഐസിവി സെഗ്മെന്റിനെ കേറ്റര്‍ ചെയ്യുന്നതാണ് ഇ-കോമറ്റ് സ്റ്റാര്‍.

വാഹനം ഉയര്‍ന്ന എഫിഷ്യന്‍സി, മികച്ച ടയര്‍ ലൈഫ്, നീണ്ട സേവന ഇടവേളകള്‍, മൊത്തത്തിലുള്ള കുറഞ്ഞ പരിപാലനച്ചെലവ് എന്നിവ ഇ-കോമറ്റ് സ്റ്റാര്‍ വാഗ്ദാനം ചെയ്യുന്നതായും കമ്പനി പറയുന്നു.

പുതിയ അശോക് ലെയ്‌ലാൻഡ് ഇ-കോമറ്റ് സ്റ്റാറിന് പവര്‍ ഉല്‍പ്പാദിപ്പിക്കുന്നത് BS6 H സീരീസില്‍ നിന്നാണ്. നാല് സിലിണ്ടര്‍ CRS, iGen6 സാങ്കേതികവിദ്യ 150 ബിഎച്ച്പി കരുത്തും 450 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കും. ആറ് സ്പീഡ് സിന്‍ക്രോമെഷ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍. അശോക് ലെയ്‌ലാൻഡ് ഇ-കോമറ്റ് സ്റ്റാര്‍ 11T, 12T, 14T, 16T GVW ഹാലേജ് വിഭാഗത്തിലും 5 & 6 കം ടിപ്പര്‍ വിഭാഗത്തിലും ലഭ്യമാണ്. സിബിസി, എഫ്എസ്ഡി, ഡിഎസ്ഡി, എച്ച്എസ്ഡി ലോഡ് ബോഡി ഓപ്ഷനുകളില്‍ ഇത് 12 അടി മുതല്‍ 24 അടി വരെ ലഭ്യമാണ്.

അശോക് ലെയ്‌ലാൻഡ് ഇ-കോമറ്റ് സ്റ്റാര്‍ സമ്പൂര്‍ണ്ണ ഫ്രണ്ട് മെറ്റല്‍ ഫേഷ്യ, പുതിയ റൗണ്ട് ഹെഡ്ലാമ്പുകള്‍, ഡേ ആന്‍ഡ് സ്ലീപ്പര്‍ ക്യാബിനുകള്‍, അപ്ഡേറ്റ് ചെയ്ത റിയര്‍ ആക്സില്‍, സസ്പെന്‍ഷന്‍, ഫ്രെയിം, കൂടാതെ ഐ-അലര്‍ട്ട് (അഡ്വാന്‍സ്ഡ് ടെലിമാറ്റിക്സ്), റിമോട്ട് ഡയഗ്‌നോസ്റ്റിക്‌സ് തുടങ്ങിയ ഡിജിറ്റല്‍ സൊലൂഷന്‍ എന്നിവ ലഭിക്കുന്നു.

 

Top