‘ദോസ്തി’ ന്റെ പരിഷ്‌കരിച്ച പതിപ്പ് ‘ദോസ്ത് പ്ലസു’ മായി അശോക് ലേയ്‌ലന്‍ഡ്

ശോക് ലേയ്‌ലന്‍ഡ് ‘ദോസ്തി’ന്റെ പരിഷ്‌കരിച്ച പതിപ്പ് ‘ദോസ്ത് പ്ലസ്’ പുറത്തിറക്കി.

രണ്ടു മുതല്‍ മൂന്നര ടണ്‍ വരെ ഭാരം കയറ്റാന്‍ കഴിയുന്ന ദോസ്ത് പ്ലസ് വിപണി കീഴടക്കുമെന്നതില്‍ സംശയമില്ല.

കയറ്റുമതിയില്‍ നിന്നുള്ള വിഹിതം മൊത്തം വില്‍പ്പനയുടെ അഞ്ചു ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്താനാണ് അശോക് ലേയ്‌ലന്‍ഡ് ലക്ഷ്യമിടുന്നത്.

എല്‍ സി വി കളിലൂടെ വിപണി വിഹിതം ഉയര്‍ത്താനും സാന്നിധ്യം ശക്തമാക്കാനുമാണ്‌ കമ്പനി തയാറെടുക്കുന്നതെന്ന് അശോക് ലേയ്‌ലന്‍ഡ് പ്രസിഡന്റ് നിതിന്‍ സേഥ് അറിയിച്ചു.

ഇതിന്റെ ഭാഗമായാണ് ഓരോ നാല് അഞ്ച് മാസത്തിനിടയിലും പുതിയ മോഡല്‍ കമ്പനി അവതരിപ്പിക്കുവാന്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ദോസ്തി’നൊപ്പം ‘ദോസ്ത് പ്ലസ്’ കൂടി ചേരുന്നതോടെ എല്‍ സി വി വിപണി വികസിപ്പിക്കാന്‍ അശോക് ലേയ്‌ലന്‍ഡിനു കഴിയുമെന്നും സേഥ് പറഞ്ഞു.

Top