സ്വര്‍ണം കൊണ്ടുള്ള സ്പൂണ്‍ പ്ലേറ്റിലുണ്ടായിട്ട് കാര്യമില്ല; പൈലറ്റ് വിഷയത്തില്‍ ഗെഹ്ലോത്

ജയ്പൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതില്‍ പ്രതികരണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നതിലും സുന്ദരനായിരിക്കുന്നതിലുമുല്ല കാര്യമെന്നും മറിച്ച് ഈ രാജ്യത്തിനു വേണ്ടി നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതിലാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു. യുവതലമുറയിലെ രാഷ്ട്രീയക്കാര്‍ തങ്ങള്‍ കടന്നു പോയ ഘട്ടങ്ങളിലൂടെ പോകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘കഴിഞ്ഞ 40 വര്‍ഷമായി ഞാന്‍ രാഷ്ട്രീയത്തിലുണ്ട്. പുതിയ തലമുറയെ ഞങ്ങള്‍ക്കിഷ്ടമാണ്. ഭാവി അവരുടെ കയ്യിലാണ്. ഈ പുതു തലമുറയില്‍പ്പെട്ടവര്‍ കേന്ദ്രമന്ത്രിമാരും സംസ്ഥാന അധ്യക്ഷന്‍മാരുമാകുന്നു. ഞങ്ങളുടെ കാലത്തിലൂടെ അവര്‍ കടന്നു പോയിരുന്നെങ്കില്‍ അവര്‍ക്ക് പലതും മനസ്സിലാകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കുതിരക്കച്ചവടം ജയ്പുരില്‍ അരങ്ങേറുന്നുണ്ടായിരുന്നു. അതിനുള്ള തെളിവ് ഞങ്ങളുടെ പക്കലുണ്ട്. 10 ദിവസത്തേക്ക് ഞങ്ങള്‍ക്ക് ആളുകളെ ഹോട്ടലില്‍ പാര്‍പ്പിക്കേണ്ടി വന്നു. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ മനേസറില്‍ നടന്നത് ഇവിടെയും നടക്കുമായിരുന്നെന്നും ഗെഹ്ലോത് പറഞ്ഞു. തനിക്ക് 106 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും 200 അംഗ സഭയില്‍ അധികാരം നിലനിര്‍ത്താന്‍ അതുമതിയെന്നും അദ്ദേഹം വ്യക്തമാക്കി.

Top