കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ ബി ജെ പി ശ്രമിച്ചെന്ന് അശോക് ഗെഹ്ലോത്ത്

ജയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമം നടത്തിയെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സമാധാനവും സാഹോദര്യവും നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തിന് മുമ്പാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

‘പരാതികള്‍ പരിഹരിക്കുന്നതിനായി കോണ്‍ഗ്രസ് മൂന്നംഗ സമിതി രൂപീകരിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി. പരമാവധി ശ്രമിച്ചു. പക്ഷേ അവസാനം ഞങ്ങളുടെ എല്ലാ എം.എല്‍.എമാരും ഒപ്പമുണ്ട്. ഒരാള്‍ പോലും ഞങ്ങളെ വിട്ടുപോയില്ല-‘ ഗെഹ്ലോത്ത് പറഞ്ഞു.

അടുത്തയാഴ്ച നടക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് ജയ്സാല്‍മീറില്‍ കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗം നടക്കുന്നത്.

Top