അശോക് ചവാന്‍ സമിതി റിപ്പോര്‍ട്ട് കൈമാറി

ന്യൂഡല്‍ഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ തോല്‍വിയുടെ കാരണങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ സമിതി റിപ്പോര്‍ട്ട് കൈമാറി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കാണ് റപ്പോര്‍ട്ട് നല്‍കിയത്. കേരളത്തില്‍ പുതിയ കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ക്കായി സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലേക്ക് വരും.

അശോക് ചവാന്‍ റിപ്പോര്‍ട്ടില്‍ തോല്‍വിക്ക് കാരണമായി ആരോപിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ അഭാവവും അമിത വിശ്വാസവുമാണെന്നുമാണ്. റിപ്പോര്‍ട്ട് പ്രവര്‍ത്തക സമിതി പിന്നീട് ചര്‍ച്ച ചെയ്യും. മെയ് 11 നു ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ തോല്‍വിയുടെ കാരണങ്ങള്‍ പഠിക്കാന്‍ സമിതിയെ രൂപികരിച്ചത്.

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയായ അശോക് ചവാെന്റ നേതൃത്വത്തിലുള്ള സമിതിയില്‍ മുന്‍കേന്ദ്രമന്ത്രിമാരായ സല്‍മാന്‍ ഖുര്‍ശിദ്, മനീഷ് തിവാരി, വിന്‍സന്റ് പാല, എസ്. ജ്യോതിമണി എം.പി എന്നിവരാണ് സമിതിയിലെ അംഗങ്ങളായിരുന്നവര്‍.

 

Top